മ്യൂണിച്ച്: ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലബ ഇനി റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ. റയലുമായി അഞ്ചു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമനിയിലെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. യൂറോ കപ്പിന് ശേഷം താരം റയലിനൊപ്പം ചേരും. ഡിഫൻഡറായി താരം ബുണ്ടസ് ലീഗ ക്ലബ് ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിടാൻ തീരുമാനിച്ചത്. 28 വയസുള്ള താരം ഫുട്ബോളിൽ ഏറെ അനുഭവസമ്പത്തുള്ള താരമാണ്.
അലബ നീണ്ട പതിമൂന്ന് വർഷത്തെ ബയേണിലെ നീണ്ട കാലത്തെ കരിയർ അവസാനിപ്പിച്ചു കൊണ്ട് ഒരു ഫ്രീ ഏജന്റ് ആകുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ലാലിഗ അല്ലെങ്കിൽ പ്രീമിയർ ലീഗ് ആയിരിക്കും ലക്ഷ്യമെന്നും അലബ വ്യക്തമാക്കി. കൂടുതൽ സാലറി ലഭിക്കാത്തത് മൂലമാണ് മ്യൂണിക്ക് വിടാൻ അലബ തീരുമാനിച്ചതെന്ന് ക്ലബ് അധികൃതർ പറയുന്നത്.
2010 മുതൽ ബയേൺ ആദ്യ ടീമിൽ കളിച്ച താരം ക്ലബിനൊപ്പം 10 ലീഗ് കിരീടങ്ങളും, രണ്ട് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. അതേസമയം, ബയേൺ മ്യൂണിക്ക് വിടുന്ന രണ്ടാമത്തെ താരമാണ് ഡേവിഡ് അലബ. നേരത്തെ സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ബയേൺ മ്യൂണിക്ക് വിട്ടിരുന്നു. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന് ഹാവി മാർട്ടിനെസ് ബയേണിൽ എത്തുന്നത്.
Post Your Comments