Latest NewsKeralaEducationNews

സൗജന്യ പി എസ് സി പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ; സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ സബ്ബ് സെന്ററുകളിൽ സൗജന്യ പി എസ് സി പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരള- കേന്ദ്ര സർക്കാറുകൾ, ആർ ആർ ബി എന്നിവർ എടത്തുന്ന മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങൾക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമായാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് ഇപ്പോൾ. പരിശീലനത്തിന് ആറുമാസമാണ് കാലാവധി നൽകുന്നത്.

താത്പര്യമുള്ളവർ ജൂൺ 16ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകർ 18 വയസ്സ് തികഞ്ഞവരും പത്താം ക്ലാസ് മിനിമം യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷകർ വ്യക്തിഗത വിവരങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:സബ് സെന്റർ 1- കേച്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റ് -പട്ടിക്കര ,ഫോൺ -9048862981, 9747520181 സബ് സെന്റർ 2 – എക്സൽ അക്കാദമി , ബിഷപ്പ് ഹൗസ് , തൃശൂർ.ഫോൺ -9744562899, 9495278764

 

shortlink

Related Articles

Post Your Comments

Related Articles


Back to top button