KeralaLatest NewsNews

മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത്; കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമാകും.

തിരുവനന്തപുരം: മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിച്ചതായ് ധനമന്ത്രികെഎന്‍ ബാലഗോപാല്‍. മദ്യ ഉല്‍പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം ശക്തമായി ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് എതിര്‍ത്തത്. എന്നാൽ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Read Also: വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ല; പ്രതിസന്ധി കാലത്ത് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ

വാക്‌സിന്‍, കൊവിഡ് ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണം. തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതേസമയം ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button