ലക്‌നൗ : കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ. വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വരുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടത്തുകയും, പ്രതിരോധ വാക്‌സിൻ നൽകുകയും ചെയ്യുന്ന സംസ്ഥാനവുമായി യുപി മാറി. ഇന്നലെ വരെ 48.7 മില്യൺ പരിശോധനകളാണ് നടത്തിയതെന്നും യോഗി വ്യക്തമാക്കി.
ഒപ്പം കോവിഡിനെ ചെറുക്കനുള്ള സർക്കാർ പ്രയത്‌നത്തെയും യോഗി അഭിനന്ദിച്ചു. ദിനം പ്രതി 3.4 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. ഗ്രാമീണ മേഖലകളിലേക്ക് കോവിഡ് വ്യാപിച്ചത് തന്നെ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments