കൊച്ചി: സേവ് ലക്ഷദ്വീപ് ക്യാംപയിൻ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. സിനിമാ താരങ്ങളും രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയപ്പോൾ ഈ വിഷയത്തില്‍ പ്രതികരിക്കാത്ത നടന് മമ്മൂട്ടിക്ക് ദ്വീപില്‍നിന്നൊരു തുറന്ന കത്ത്.
മമ്മൂട്ടിക്ക് ആദ്യപ്രതിഫലം നല്‍കിയത് തങ്ങളാണെന്ന് ഓര്‍മിപ്പിച്ചാണ് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് സമൂഹ മാധ്യമത്തില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിതന്നെ ഏതാനും വര്‍ഷം മുമ്ബ് ഒരു പ്രസിദ്ധീകരണത്തില്‍ നല്കിയ ലേഖനത്തിലെ വാചകങ്ങൾക്ക് ഒപ്പമാണ് പോസ്റ്റ്
‘അന്ന് ലക്ഷദ്വീപില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ പഠിച്ചിരുന്നു. അവര്‍ക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്. അതിെന്റ ആഭിമുഖ്യത്തില്‍ കോളജില്‍ വെച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടന്കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച അനൗണ്‍സ്മെന്റ് നടത്തിയത് ഞാനായിരുന്നു.10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം’.മമ്മൂട്ടിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് സാദിഖിന്റെ കുറിപ്പ്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നില്ക്കുന്ന അവസരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അങ്ങയുടെയും മകെന്റയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ – സാദിഖ് ചോദിക്കുന്നു.
Post Your Comments