തിരുവനന്തപുരം: തുടര്‍ ഭരണമെന്ന നേട്ടം സ്വന്തമാക്കി അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരും ധൂര്‍ത്ത് തുടരുന്നു. കോവിഡ് കാലത്തും പിആര്‍ ക്യാമ്പയിനുവേണ്ടി വന്‍ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ പ്രചാരണത്തിനായി അനുവദിച്ചത്.
കോവിഡ് കാലത്ത് വാക്‌സിന്‍ വാങ്ങാനും മറ്റുമായി നിരവധിയാളുകളാണ് സര്‍ക്കാരിന് സംഭാവന നല്‍കുന്നത്. സൈക്കിള്‍ വാങ്ങാന്‍ വെച്ച പണവും മകളുടെ കല്യാണത്തിന് നീക്കിവെച്ച പണവും പോലും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ സംഭാവനയായി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം കണക്കുകള്‍ മുഖ്യമന്ത്രി ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കാറുമുണ്ട്. എന്നാല്‍, ഇപ്പോള്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിനേക്കാള്‍ പ്രചാരണ പരിപാടികള്‍ക്കാണ് പിണറായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തിന്റെ പ്രചാരണത്തിനായി ഒരു കോടി 20 ലക്ഷം രൂപയാണ് ഉപയോഗിക്കുക. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവരെ സഹായിക്കേണ്ടതിന് പകരം ഒന്നാം പിണറായി സര്‍ക്കാരിന് സമാനമായി തന്നെ പ്രചാരണത്തിന് കോടികള്‍ ചെലവഴിക്കാനാണ് ഈ സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
Post Your Comments