Latest NewsKeralaNewsIndia

മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ ഇനി എഞ്ചിനീയറിംഗ് പഠിക്കാം

ന്യൂഡല്‍ഹി: ഭാഷ ഇനി എന്‍ജിനീയറിങ്​ പഠനത്തിന്​ ഒരു തടസ്സമാകില്ല. മലയാളം ഉള്‍​പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്​നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ്​ അവസരം.

Also Read:മുഹമ്മദ് ഷമി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു

മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിനാണ്​ അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്​സുകളില്‍നിന്ന്​ മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്​, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു.

ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്. മാതൃഭാഷയില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക്​ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്​ത്രബുദ്ധെ പറഞ്ഞു.

‘രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ 500 ഓളം ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ്​ കോഴ്​സുകള്‍ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും’ -അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button