ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും ഈ വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതുവരെ രാജ്യത്തെ മൂന്നു ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്‌സിനേഷൻ നടന്നിട്ടുള്ളൂ എന്ന കോൺഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വാക്‌സിനേഷന്‍ ഈ വർഷം തന്നെ പൂര്‍ത്തീകരിക്കുമെന്നും, വാക്‌സിനേഷന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്കകളുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടെയെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സനേഷന്‍ താറുമാറാണെന്നും, 18 മുതൽ 44 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് മേയ് ഒന്നു മുതല്‍ വിതരണം ചെയ്യാനുള്ള വാക്‌സിന്‍ അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് നേതാക്കളുടെ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ പറഞ്ഞു. ടൂള്‍കിറ്റ് ഉണ്ടാക്കിയത് രാഹുല്‍ ഗാന്ധിതന്നെയാണെന്നും, അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി എന്നിവയെല്ലാം ഒരേ തരത്തിലുള്ളതാണെന്നും ജാവദേക്കര്‍ ആരോപിച്ചു.
Post Your Comments