
ലണ്ടൻ : ഭക്ഷണം ഓർഡർ ചെയ്ത വിമാന യാത്രികന് ലഭിച്ചത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഊണ്.അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു യാത്രികനാണ് ഈ ദുരനുഭവം. ഈ മാസം ആദ്യം ഡള്ളാസില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്നു യാത്രക്കാരന്‍ ഭക്ഷണം ഓർഡർ ഓർഡർ ചെയ്തു. കഴിക്കുന്നതിന് മുമ്പ്
പാക്ക് ചെയ്‍ത തീയ്യതി നോക്കിയപ്പോഴാണ് അദ്ദേഹം ഞെട്ടിയത്. 2018 ഫെബ്രുവരി 11 ആയിരുന്നു പാക്കറ്റിലെ തീയതി.
സംഭവത്തെത്തുടർന്ന് വിവര വിമാനജീവനക്കാരെ അറിയിച്ചുവെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.പിന്നീട് യാത്രികന്‍റെ ബ്ലോഗിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിമാനയാത്രക്കിടെ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സംഭവം യൂറോപ്പിലും അമേരിക്കയിലും വര്‍ദ്ധിച്ചു വരികയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments