ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി. കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള കർശന നിയന്ത്രണങ്ങൾ ജൂൺ 7 വരെ തുടരാനാണ് തീരുമാനം. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. അവശ്യ വസ്തുക്കൾ ജനങ്ങൾക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വിതരണം ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്.
ലോക്ഡൗണുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നഭ്യർത്ഥിച്ച മുഖ്യമന്ത്രി ജനങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്ത് ജൂൺ മാസം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്നും അറിയിച്ചു. 13 ഉത്പന്നങ്ങളായിരിക്കും ഭക്ഷ്യക്കിറ്റിൽ ഉണ്ടായിരിക്കുക.
Post Your Comments