Latest NewsKeralaNattuvarthaNews

ഹൈക്കോടതി വിധി മുസ്ലിം സമുദായത്തോടുള്ള അനീതി, സർക്കാർ അപ്പീൽ പോകണം; ജമാഅത്തെ ഇസ്‌ലാമി

2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചു കൊടുത്തതുതന്നെ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. കേരളത്തിൽ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആരംഭിച്ചതിന്റെ പശ്ചാത്തലവും ലക്ഷ്യവും മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധിയെന്നും ഇതിനെതിരെ സർക്കാർ അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ നിയമിച്ച രജീന്ദർ സച്ചാർ കമ്മീഷൻ ശിപാർശ കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും, ക്ഷേമ പദ്ധതികൾ നൂറു ശതമാനവും മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അമീർ എം.ഐ. അബ്ദുൽ അസീസ് വ്യക്തമാക്കി. 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചു കൊടുത്തതുതന്നെ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്‌ലിംകൾക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം കേരളത്തിൽ നടക്കുന്ന പ്രചാരണത്തിന് സാധൂകരണം നൽകുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വീതം വെക്കണമന്ന വിധി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button