ലാഹോര്‍: പാകിസ്താന്‍ ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കി ഇതിഹാസ താരം വസീം അക്രം. പ്രധാനമായും രണ്ട് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവയില്‍ ഒരു കാരണം കേട്ട് പാകിസ്താന്‍ ആരാധകര്‍ പോലും തലയില്‍ കൈവെച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടീമിന്റെ പരിശീലകനാവുമ്പോള്‍ വര്‍ഷത്തില്‍ 200 മുതല്‍ 250 ദിവസങ്ങള്‍ വരെ ടീമിനൊപ്പം ചിലവഴിക്കേണ്ടി വരും. കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ടീമിനൊപ്പം സദാസമയവും ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബത്തില്‍ നിന്നും അകന്നുനിന്ന് ഇത്രയേറെ ദിവസങ്ങള്‍ ചിലവിടാന്‍ കഴിയില്ലെന്നും അക്രം വ്യക്തമാക്കി.
താനൊരു വിഡ്ഢിയല്ലാത്തതിനാലാണ് പാക് ടീമിന്റെ പരിശീലകനാകാത്തതെന്നാണ് അക്രം രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടിയത്. ചില താരങ്ങള്‍ പരിശീലകരെയും മുതിര്‍ന്ന താരങ്ങളെയും പഴിചാരുന്നത് സമൂഹ മാധ്യമങ്ങളില്‍ കാണാറുണ്ട്. എന്നാല്‍, പരിശീലകര്‍ പദ്ധതികള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അത് കളിക്കളത്തില്‍ നടപ്പാക്കേണ്ടത് കളിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments