കൊല്‍ക്കത്ത : ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി ദേശീയ നേതാക്കള്‍ രംഗത്തെത്തി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളാവാന്‍ സാധിക്കില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിയമത്തെ എടുത്തു കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പി മഹുവ മൊയ്ത്ര. ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍
ഖോഡ പട്ടേല്‍ എങ്ങനെയാണ് കൊണ്ടുവരിക എന്നാണ് ട്വിറ്ററിലൂടെ തൃണമൂല്‍ എംപി ചോദിച്ചത്.
Read Also : ലക്ഷദ്വീപില്‍ ഒരൊറ്റ ഭീകരനുമില്ല, എല്ലാം മെനഞ്ഞെടുത്ത ഇല്ലാക്കഥകള്‍ : മുഹമ്മദ് ഹാഷിം
മഹുവയുടെ ഈ ചോദ്യം ട്വിറ്ററില്‍ വന്‍ ശ്രദ്ധ നേടുകയും നിരവധി പേര്‍ എംപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്.
ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും റോഡ് – ഗതാഗത മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്കും മൂന്ന് മക്കളാണ് ഉള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments