KeralaLatest News

നടൻ സുകുമാരൻ ചേട്ടൻ എന്റെ ജേഷ്ഠ സഹോദരതുല്യനായിരുന്നു, അദ്ദേഹം അവസാനം ആർഎസ്എസ് അനുഭാവിയായി മാറിയിരുന്നു: ഓർമ്മക്കുറിപ്പ്

പൂജപ്പുരയിലെ സെന്റ് മേരീസ് സ്കൂളിൽ പഠിക്കുന്ന സമയത്ത് മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും പൂജപ്പുരയിലുള്ള, സംഘത്തിന്റെ പ്രഭാത ശാഖയിലെ ബാലസ്വയം സേവകരായിരുന്നു.

തിരുവനന്തപുരം: നടൻ പൃഥ്വിരാജിന്റെ പല നിലപാടുകളും രാജ്യതാത്പര്യത്തിനു വിരുദ്ധമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിലെ ബിജെപി സംഘ അനുഭാവികൾക്കുള്ളത്. ജനം ടിവിയിൽ വന്ന എഡിറ്ററുടെ ചില പരാമർശങ്ങൾ പൃഥ്വിരാജിനെതിരെ ഉള്ളതായിരുന്നു. ഇതിനെ കുറിച്ച് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ഈ വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുന്നേ തന്നെ അന്തരിച്ച നടനും പൃഥ്വിരാജിന്റെ പിതാവുമായ സുകുമാരനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കരമന ജയൻ.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം: പൃഥ്വീരാജിന്റെ പിതാവ് നടൻ സുകുമാരൻ ചേട്ടൻ എന്റെ ജേഷ്ഠ സഹോദരതുല്യനായിരുന്നു. അദ്ദേഹം അവസാനം RSS അനുഭാവിയായി മാറിയിരുന്നു. 1989 മുതൽ കരമന കുഞ്ചാലുംമൂട് ആദ്ദേഹം താമസിച്ചിരുന്ന സമയത്താണ് ഞാനുമായുള്ള അടുപ്പം തുടങ്ങുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു ഞങ്ങൾ.

അക്കാലമൊക്കെ ഇന്നലെയെന്നപോലെ എന്റെ ഓർമ്മയിലുണ്ട് അന്ന്ഞങ്ങളെ കാണുന്നപാടെ അദ്ദേഹം തന്റെ സ്ഥിരം ശൈലിയിൽ “മല്ലി, ഇതാരൊക്കെയാണ് വന്നിരിക്കുന്നത് എന്നുനോക്കൂ.. വേഗം പോയി ചായയെട് ” എന്ന് മല്ലിക ചേച്ചിയോട് പറയുമായിരുന്നു. ചായയും കുടിച്ച് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് ഞങ്ങളുമായി ഒരുപാട് നേരം സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചെറുപ്പക്കാരായ ഞങ്ങൾക്ക് നല്ല ഒരുപാട് ഉപദേശങ്ങൾ അക്കാലത്ത് അദ്ദേഹം നൽകുമായിരുന്നു…

ബിജെപി കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായിരുന്ന അക്കാലത്ത് നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക്‌ വേണ്ടി ഒരുപാട് സഹായങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്… പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കുവേണ്ടി ഒരുപാട് തവണ അദ്ദേഹം തന്റെ മഹീന്ദ്ര ജീപ്പ് വിട്ടുതന്നിട്ടുണ്ട്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന ആ സമയത്ത് അദ്ദേഹം കെ എഫ് ഡി സി ചെയർമാൻ ആയിരുന്നു. ഒരിക്കലും തന്റെ സംഘ ബന്ധം മറച്ചു വെച്ചിട്ടില്ലാത്ത അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുമ്പോൾ 1991ൽ കരമനയിൽ നടന്ന RSS ന്റെ ക്യാമ്പ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ഇന്നലെയെന്നപോലെ ഞാൻ ഓർക്കുന്നു.

അക്കാലത്ത് നിരവധി സാധാരണക്കാർക്ക് കെ എഫ് ഡി സിയിൽ ജോലി വാങ്ങി കൊടുത്തിട്ടുള്ള അദ്ദേഹം തിരുവനന്തപുരം സിറ്റിയിലെ മോഹൻകുമാർ, തിരുമല വേണു എന്നീ രണ്ട് RSS പ്രവർത്തകർക്കും ആ സ്ഥാപനത്തിൽ ജോലി വാങ്ങികൊടുത്തിട്ടുണ്ട്. മോഹനൻ ഇന്നും അവിടെ ജോലി ചെയ്യുന്നുണ്ട്. പൂജപ്പുരയിലെ സെന്റ് മേരീസ് സ്കൂളിൽ പഠിക്കുന്ന സമയത്ത് മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും പൂജപ്പുരയിലുള്ള, സംഘത്തിന്റെ പ്രഭാത ശാഖയിലെ ബാലസ്വയം സേവകരായിരുന്നു.

മുഖ്യ ശിക്ഷക് അംബികുമാർ എന്ന സംഘപ്രവർത്തകനായിരുന്നു അവരെ ശാഖയിൽ എത്തിച്ച് വീട്ടിൽ തിരിച്ചു കൊണ്ടുവിട്ടിരുന്നത്. സുകുമാരൻ ചേട്ടന്റെ മരണത്തിനു ശേഷം കഴക്കൂട്ടത്തെ ബോർഡിങ്‌ സ്കൂളിലേക്ക് പഠനം മാറ്റിയ അവർക്ക് പിന്നീട് ശാഖയിൽ എത്തുവാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രിത്വിരാജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ശ്രദ്ധിച്ചിരുന്നു.

രാജ്യസ്നേഹിയായ ഒരച്ഛന്റെ മകൻ എന്ന നിലയിലും സമൂഹത്തോട് കടപ്പാടുള്ള ഒരു സെലിബ്രിറ്റി എന്ന നിലയിലും രാജ്യത്തെയും രാജ്യ സുരക്ഷയെയും സംബന്ധിച്ചുള്ള വിഷയങ്ങളിൽ നിലപാടുകൾ എടുക്കുമ്പോളും അതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഇറക്കുമ്പോളും പൃഥ്വിരാജ് കുറച്ചുകൂടി ഉത്തരവാദിത്വവും യാഥാർഥ്യബോധവും പ്രകടിപ്പിക്കണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button