കൊച്ചി: നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്്. ‘വിലായത്ത് ബുദ്ധ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
വലതുകാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്‌സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ സർജറിക്ക് വിധേയനാക്കിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്‌കസ് റിപ്പയർ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്കും വിധേയനായിരുന്നു.
Read Also: സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയാക്കിയാതായി യുവതിയുടെ പരാതി: ഭര്‍തൃപിതാവ് അറസ്റ്റില്‍
Post Your Comments