തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കുമെന്ന് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ വേറെ ടീമിനെ ശ്രീലങ്കയിലേക്ക് പരിമിത ഓവർ പരമ്പരയ്ക്കായി അയയ്ക്കുവാൻ ഇരിക്കുന്നതിനിടെയാണ് സ്പ്ലിറ്റ് ക്യാപ്റ്റൻസിയെക്കുറിച്ച് കിരൺ മോറെ സൂചിപ്പിച്ചത്.
ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഉടനെ ഏതെങ്കിലും ഫോർമാറ്റിൽ നിന്ന് ക്യാപ്റ്റൻസി ഒഴിയുമെന്നും രോഹിത് ശർമ്മ ഏകദിനത്തിലോ ടി20യിലോ ക്യാപ്റ്റനാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഈ വിഷയത്തിൽ വ്യക്തത വരുമെന്നാണ് കിരൺ മോറെ വ്യക്തമാക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ക്രിക്കറ്റ് അത്ര സുഗമമായ രീതിയിൽ നടക്കാത്തതിനാൽ ടീമുകൾ ഒരേ സമയം രണ്ട് പരമ്പര കളിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും ആ ഘട്ടത്തിൽ ഇത്തരമൊരു സമീപനം ഗുണം ചെയ്യുമെന്നും കിരൺ മോറെ വ്യക്തമാക്കി.
Post Your Comments