Latest NewsKeralaIndia

ബംഗാള്‍‍ കലാപത്തിലും വ്യാജവാര്‍ത്ത‍കള്‍; പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെ പരാതി, നടപടി ഉണ്ടായേക്കും

ഏഷ്യാനെറ്റിനെതിരെ വന്‍തോതിലാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ പോര്‍ട്ടലിലും പരാതികള്‍ ലഭിച്ചത്.

ന്യൂഡൽഹി: ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയ്‌ക്കെതിരെ വീണ്ടും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ എട്ട് പരാതികളാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് ലഭിച്ചത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം വലിയ അക്രമ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

ബിജെപി പ്രവർത്തകർക്ക് നേരെ കലാപം അഴിച്ചു വിടുകയായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഇതിൽ നിരവധി പ്രവർത്തകർ കൊല്ലപ്പെടുകയും പലരുടെയും വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കൂടാതെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രാണഭയത്താൽ നിരവധി പേരാണ് ഇവിടെ നിന്ന് പലായനം ചെയ്തു ആസാമിലേക്ക് പോയത്. എന്നാൽ ഇതൊന്നും റിപ്പോർട്ട് ചെയ്യാതെ വ്യാജവാർത്തകളാണ് ഏഷ്യാനെറ്റ് നൽകിയതെന്നാരോപിച്ചാണ്‌ പരാതി.

ബിജെപിക്കാര്‍ക്ക് നേര്‍ക്ക് നടന്ന അക്രമങ്ങളെ സ്ഥിരീകരിക്കാതെ, അതെല്ലാം വെറും ബിജെപി ആരോപണങ്ങള്‍ എന്ന രീതിയില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിച്ചു എന്നതാണ് ഒരു പരാതി. അതേസമയം ഡൽഹി കലാപസമയത്ത് ഡല്‍ഹി കലാപകാരികള്‍ക്ക് അനുകൂലമായി വ്യാജവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ചാനൽ മുൻപ് ഒരിക്കല്‍ സംപ്രേക്ഷണ വിലക്ക് നേരിട്ടിരുന്നു. മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി എട്ടു പേര്‍ രേഖകള്‍ സഹിതം കൈമാറിയ പരാതികളിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് അസോസിയേഷന്‍ സെക്രട്ടറി ജനറലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

ബംഗാള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹിയിലെ കോര്‍ഡിനേറ്റിങ് എഡിറ്ററായ പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതികള്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നാല് പരാതികളുണ്ട്. എന്നാൽ പരാതികൾ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന എന്‍ബിഎസ്‌എ സമിതിയിലെ അംഗമായ പ്രശാന്തിന്റെ മുമ്പിലേക്ക് പ്രശാന്തിനെതിരായ പരാതികള്‍ എത്തുന്ന സ്ഥിതിയുണ്ട്.

പരാതി പരിഗണിക്കുന്ന സമിതിയില്‍ നിന്ന് പ്രശാന്തിനെ ഒഴിവാക്കണമെന്ന ആവശ്യം പരാതിക്കാര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ സെക്രട്ടറി ജനറലിന് നല്‍കിയിട്ടുണ്ട് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബിജെപിക്കാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ ശബ്ദ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റിനെതിരെ വന്‍തോതിലാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ പോര്‍ട്ടലിലും പരാതികള്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button