Latest NewsKeralaNews

ലക്ഷദ്വീപ് വിഷയത്തില്‍ സംഘപരിവാറിനെ ലക്ഷ്യമിട്ട് രാഷ്ട്രപതിക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കണമെന്ന ആശയം മുറുകെ പിടിച്ച് ഡിവൈഎഫ്‌ഐ. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് യുവസംഘടന. ലക്ഷദ്വീപില്‍ ജനാധിപത്യം പുന: സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ്‌ചെയ്യണമെന്നും അതോടൊപ്പം ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ രാംനാഥ് കോവിന്ദിന് ഇ-മെയില്‍ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Read Also : നേരത്തെ പറഞ്ഞിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേനെ, ഇതിപ്പോൾ അപഹാസ്യനാകേണ്ടി വന്നു ; രമേശ്‌ ചെന്നിത്തല

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികളിലൂടെ മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. ഒപ്പം, ലക്ഷദ്വീപിലെ സാമ്പത്തികവും സാംസ്‌കാരികവുമായ തനിമ തകര്‍ക്കുന്നതുമായ നടപടികളാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയത്. വികസനത്തിന്റെ പേരില്‍ ഭൂമിയും കടല്‍ തീരവും കടന്നുകയറാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുന്നത് ലക്ഷദ്വീപിന്റെ പ്രാദേശിക സവിശേഷതയെ തന്നെ ഇല്ലാതാക്കും.

സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയും ഈ നടപടികള്‍ക്ക് പിന്നിലെ പ്രധാന കാരണമാണ്. വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കവും നടക്കുന്നു.

എതിര്‍ സ്വരങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ്. ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കണം. ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ്‌ചെയ്യണം, അതോടൊപ്പം, ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിന് ഡിവൈഎഫ്ഐ ഒരു ലക്ഷം ഇ – മെയിലുകള്‍ അയക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button