KeralaNattuvarthaLatest NewsNews

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകുമോ? മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് സന്ദീപ് വാര്യർ

ക്രൈസ്തവർക്ക് സമാന്യ നീതി നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ന്യുനപക്ഷ ക്ഷേമ വകുപ്പ് കൈവശം വച്ചിരിക്കുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ പോകുമോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.

80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിൽ മുന്നോട്ട് പോയിരുന്ന ന്യുനപക്ഷ ക്ഷേമ പദ്ധതികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകർന്നതെന്നും, യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ എൽ.ഡി.എഫ് തുടർന്ന് പോരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർക്ക് സമാന്യ നീതി നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ഉത്തരവ് പുറത്തിറങ്ങി

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ 80 % മുസ്ലിം വിഭാഗത്തിനും 20 % മാത്രം ക്രൈസ്തവർക്കും നൽകാൻ 2015ൽ യുഡിഎഫ് സർക്കാർ തീരുമാനിക്കുകയും എൽഡിഎഫ് തുടർന്നു പോരുകയും ചെയ്ത അനീതിക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടയിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം . മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകർന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കെ.ടി ജലീലാണ് ഈ അനീതിയുടെ ഖഡ്ഗം ക്രൈസ്തവർക്കെതിരെ ഏറ്റവും രൂക്ഷമായി ഉപയോഗിച്ചത് . ഈ ഹൈക്കോടതി വിധിക്കെതിരായി ന്യൂനപക്ഷ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ പോകുമോ ? മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം . ക്രൈസ്തവർക്ക് സമാന്യ നീതി നിഷേധിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button