ന്യൂഡൽഹി : യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച അഞ്ച് പേർ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നെന്ന് കരുതുന്ന യുവതിയെയാണ് ഒരു സംഘം ആളുകൾ ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അസം പോലീസ് കേസെടുക്കുകയായിരുന്നു.
വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാൻ സഹായം ആവശ്യപ്പെട്ടുകൊണ്ട് അസം പോലീസ് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജ്ജുവും ഇത് പങ്കുവെച്ചു. എന്നാൽ പ്രതികളെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബെംഗളുരുവിലെ രാമമൂര്‍ത്തി നഗറിലെ മരഗോന്‍ഡനഹള്ളിയിലെ ഒരു വാടക വീട്ടിൽ കഴിഞ്ഞ പ്രതികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീട്ടിലാണ് പ്രതികളും യുവതിയും കഴിഞ്ഞിരുന്നത്. രണ്ടു പേര് പൊലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു കൊന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. റിധോയ് ബാബു(25), സാഗര്‍(23) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത് . ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇവര്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവര്‍ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു.
യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ മുന്‍പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments