CinemaMollywoodLatest NewsKeralaNewsIndiaEntertainment

‘ഓരോ സ്‌കൂളിനും ഉള്ളിൽ ജുമാ മസ്ജിദ് വേണം, ലവ് ജിഹാദ് നിയമപരമാക്കണം’; സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അലി അക്ബർ

'ഓരോ സ്‌കൂളിനും ഉള്ളിൽ ജുമാ മസ്ജിദ് വേണം, ലവ് ജിഹാദ് നിയമപരമാക്കണം'; സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അലി അക്ബർ

ലക്ഷദ്വീപ് വിഷയത്തിൽ സംയുക്തമായി പ്രമേയം പാസാക്കാനൊരുങ്ങുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പരിഹസിച്ച് സംവിധായകൻ അലി അക്ബർ. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ദ്വീപ് വിഷയത്തിൽ ഇടത്, വലതു,ജിഹാദി നേതാക്കളുടെ പ്രതികരണം കണ്ടാൽ അറിയാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഭൂരിപക്ഷം മുസ്ലിങ്ങൾ താമസിക്കുന്നിടത്ത് കള്ള് പാടില്ല, പന്നി പാടില്ല, ഇസ്‌കൂളിൽ ഉച്ചയ്ക്ക് എന്നും കോഴിയും ബീഫും വേണം,പിള്ളാരെ ഇഷ്ടം പോലെ ഉണ്ടാക്കൽ മതാവകാശമാണ് അത് ചോദ്യം ചെയ്യരുത്… ദ്വീപിൽ ഒരു ഗാന്ധി പ്രതിമ വയ്ക്കാമോ?ടി ജി ചോദിച്ചു, ഇടതനും വലതനും ഉത്തരമില്ല? ഇന്ന് ചാനൽ ചർച്ചയിൽ കേട്ട കാര്യങ്ങളാണ്,.. പറയുന്നത് ഇടതനും വലതനും തോളോട് തോൾ ചേർന്ന്, ഇനി നാളെ ഉന്നയിക്കാൻ പോകുന്ന ആവശ്യങ്ങൾ. ഓരോ സ്‌കൂളിനും ഉള്ളിൽ ജുമാ മസ്ജിദ് വേണം,മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ നിന്നും ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും പൊളിച്ചു മാറ്റണം.ലവ് ജിഹാദ് നിയമപരമാക്കണം…. ഇങ്ങിനെയൊക്കെ കേൾക്കാൻ അധികം താമസമില്ല…

രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ദ്വീപ് വിഷയത്തിൽ ഇടത്, വലതു,ജിഹാദി നേതാക്കളുടെ പ്രതികരണം കണ്ടാൽ അറിയാം.
സ്വന്തമായി ഒരവകാശവുമില്ലാത്ത ഭൂരിപക്ഷത്തിനും , കുന്നിലൊരു കുരിശു നാട്ടി തൃപ്തിയടയുന്ന കുഞ്ഞാടുകൾക്കും നല്ല നമസ്കാരം.. പണ്ടൊരു ഭീകരനുവേണ്ടി പ്രമേയം പാസാക്കി, ഇനി മൊത്തം ഭീകരർക്കും വേണ്ടി പ്രമേയം പാസാക്കാം, സഭ ജയിപ്പിച്ചു വിട്ടവരും, നാരായണീയർ ജയിപ്പിച്ചു വിട്ടവരും,നായന്മാർ ജയിപ്പിച്ചു വിട്ടവരും, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത ദേവസ്വം മന്ത്രിയും ഒത്തു ചേർന്ന് കയ്യുയർത്തി പ്രമേയം പാസാക്കട്ടെ. നമുക്കൊരു പാട്ടു പാടാം.. മതേതരത്വം ആഹാ മതേതരത്വം പൂത്തുലയട്ടെ…പൂത്തുലയട്ടെ… പച്ചചെങ്കൊടിപാറട്ടെ ആഹാ… ഉമറിൻ ഭരണം നാടിനു നന്ന്, ഗാന്ധിജി തന്നെ പറഞ്ഞില്ലേ.. ആഹാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button