KeralaNattuvarthaLatest NewsNews

മദ്യവും ഇന്ധന വിലയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തരുത്; ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എതിർപ്പുമായി കേരളം

സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: മദ്യവും ഇന്ധന വിലയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എതിർത്തതെന്ന് ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം ഇതുതന്നെയാണെന്നും, യോഗത്തിൽ മദ്യവും ഇന്ധന വിലയും ജി.എസ്.ടി യിൽ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് ആവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോവിഡ് വാക്സിന്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും കേരളം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹംപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button