മുംബൈ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ ഒളിവില്‍. 50കാരനായ ഷെയ്ക് ഉസ്മാന് ദൗല എന്നയാളാണ് ഒളിവില്‍ പോയത്. മഹാരാഷ്ട്രയിലെ യുവാത്മലിലാണ് സംഭവം.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പീഡന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കാര്യം അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമര്ഖെദ് പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഷെയ്ക് ഉസ്മാന് ദൗല ഒളിവില്‍ പോയത്. സംഭവം നടന്നതായി കണ്ടെത്തിയ ഇയാളുടെ ധാന്യപ്പുരയില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബി, പോക്സോ നിയമത്തിലെ സെക്ഷന്‍ 4, 8 എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Post Your Comments