![](/wp-content/uploads/2021/05/hnet.com-image-2021-05-25t105323.751.jpg)
ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്തുണയുമായി ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസൺ. 26 അംഗ സ്‌ക്വാഡിനൊപ്പം സർ അലക്സ് ഫെർഗുസണും യാത്ര ചെയ്യുന്നുണ്ട്. ഫൈനലിൽ വിയ്യറയലിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. അലക്സ് ഫെർഗുസന്റെ സാന്നിദ്ധ്യം യുണൈറ്റഡ് താരങ്ങൾക്ക് മാനസികമായി വലിയ കരുത്തുനൽകുമെന്നാണ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വിശ്വസിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിരവധി ഫൈനലുകളിലേക്ക് നയിച്ചു ശീലമുള്ള പരിശീലകനാണ് സർ അലക്സ് ഫെർഗുസൺ. അതേസമയം, യുണൈറ്റഡിൽ ഒലെ ഗണ്ണാർ സോൾഷ്യറുടെ പരിശീലക കരിയറിലെ ആദ്യ കിരീടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ബ്രൂണൊ ഫെർണാണ്ടസ്, പോൾ പോഗ്ബ, റാഷ്ഫോർഡ്, ഗ്രീൻവുഡ്, കവാനി തുടങ്ങി പ്രധാന താരങ്ങളിലാണ് യൂണൈറ്റഡിന്റെ കിരീട പ്രതീക്ഷകൾ. പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
Post Your Comments