MollywoodLatest NewsKeralaCinemaNewsIndiaEntertainment

‘രാജു ബ്രോ ചുമ്മാ കിടു ആണ്, മറ്റ് താരങ്ങൾ തലയൊളിപ്പിച്ചിരിക്കുന്നു’; പൃഥ്വിരാജിന് ‘സൂപ്പർ ഹീറോ’ പരിവേഷം ന…

പൃഥ്വിരാജിനു പിന്തുണയുമായി സഹതാരങ്ങൾ

കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാത്ത ലക്ഷദ്വീപ് വിഷയത്തിൽ യുവതാരം പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ അണിനിരന്നിരിക്കുകയാണ്. അജു വർഗീസ്, ആന്റണി വർഗീസ് പെപ്പെ, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ പൃഥ്വിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുൻ എം എൽ എ വി.ടി ബൽറാമും പൃഥ്വിക്ക് പിന്തുണയുമായി രംഗത്തെത്തി.


ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കേരളത്തിൽ നിന്നും ആദ്യമുയർന്ന സെലിബ്രിറ്റിയുടെ ശബ്ദം പൃഥ്വിരാജിന്റേതായിരുന്നു. ദ്വീപ് നിവാസികളുടെ വികസനത്തിനു വേണ്ടിയാണ് ഭരണപരിഷ്കാരങ്ങളെന്ന അഡ്മിനിസ്ട്രേറ്ററുടെ വിചിത്ര വാദം മനസിലാകുന്നില്ലെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇതോടെ, പൃഥ്വിക്കെതിരെ നിരവധിയാളുകൾ രംഗത്തെത്തി. വിഷയം വിവാദമായതോടെ, താരത്തിനു ‘സൂപ്പർ ഹീറോ’ പരിവേഷം നൽകിയിരിക്കുകയാണ് സഹ താരങ്ങൾ.

Also Read:ബിപിഎൽ റേഷൻകാർഡ് അനർഹമായി കൈവശം വെച്ചിരിക്കുന്നവർ തിരികെ നൽകാൻ തയ്യാറാകണം; ഭക്ഷ്യമന്ത്രി

‘ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടിയെന്നാണ്’ അജു വര്‍ഗീസ് പൃഥ്വിരാജിനെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിക്ക് പിന്തുണ നൽകിയപ്പോൾ അജു വർഗീസ് ലക്ഷദ്വീപ് എന്ന പേര് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും കമന്റുകളുണ്ട്. രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ് എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം.

‘ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ നടക്കുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിൻ്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിൻ്റെ ശബ്ദമായിരുന്നു പൃഥ്വിരാജിൻ്റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.’- എന്നായിരുന്നു വി ടി ബൽറാം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button