വാഹന വിപണിയിലേയ്ക്കുള്ള ടാറ്റയുടെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച വാഹനമാണ് നെക്‌സോണ്‍. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ജനപ്രിയ മോഡലുകളില്‍ ഒന്നാകാന്‍ നെക്‌സോണിന് കഴിഞ്ഞിരുന്നു. എന്നാല്‍, വാഹനത്തിന്റെ കളര്‍ വേരിയെന്റുകളില്‍ ഒരെണ്ണം ടാറ്റ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.
ഇനി മുതല്‍ ടെക്ടോണിക് ബ്ലൂ കളര്‍ ഓപ്ഷനില്‍ നെക്‌സോണ്‍ ലഭ്യമാകില്ലെന്നാണ് സൂചന. കാരണം, വാഹനത്തിന്റെ ഔദ്യോഗിക വെബ് പേജില്‍ നിന്നും ബ്രോഷറില്‍ നിന്നും ഈ കളര്‍ ഓപ്ഷന്‍ കമ്പനി നീക്കം ചെയ്തിരിക്കുകയാണ്. ഇതിന് പകരം ടിയാഗോ മോഡലിന് സമാനമായി നെക്‌സോണിനും അരിസോണ ബ്ലൂ പെയിന്റ് ഓപ്ഷന്‍ നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ടെക്ടോണിക് ബ്ലൂ കളര്‍ ഒഴിവാക്കിയതോടെ ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, ഫ്‌ളെയിം റെഡ്, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമായിരിക്കും ഇനി മുതല്‍ നെക്‌സോണ്‍ നിരത്തിലിറങ്ങുക. 2017 സെപ്റ്റംബറിലാണ് അതുവരെ നേരിട്ടിരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ടാറ്റ നെക്‌സോണിനെ വിപണിയില്‍ അവതരിപ്പിച്ചത്. അടിമുടി മാറ്റവുമായെത്തിയ നെക്‌സോണിനെ വാഹനപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
Post Your Comments