KeralaCinemaMollywoodLatest NewsMusicNewsEntertainmentKollywoodMovie Gossips

‘എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല’; സിത്താര

പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം. പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആസ്വാദകരുടെ മനം കവർന്ന ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. പൊതുവിഷയങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെയ്ക്കാറുള്ള സിത്താര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ അഭിപ്രായങ്ങളോട് യോജിച്ചും വിയോജിച്ചും ഒട്ടേറെ കമന്റുകളാണ് സിത്താരയ്ക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സാമൂഹ്യമാധ്യമത്തിലെ പരസ്‍പര ആക്ഷേപങ്ങള്‍ക്ക് എതിരെയായിരുന്നു സിത്താരയുടെ കുറിപ്പ്. പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യമെന്നും, പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവില്ലെന്നും ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്നും സിത്താര പറയുന്നു.

സിത്താര കൃഷ്‍ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘വിഷയം ഏതുമാവട്ടെ രാഷ്‍ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും. അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്. പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം. പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവുന്നത്. ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു.

അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം’

shortlink

Related Articles

Post Your Comments

Related Articles


Back to top button