Latest NewsKeralaNews

‘ആന്ത്രോപ്പോളജിസ്റ്റായി കവി അയ്യപ്പൻ’; ഹയർസെക്കണ്ടറി വിഭാ​ഗം പുസ്തകത്തിൽ ഗുരുതര പിഴവ്; വിവാദം

മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. സംഭവം ചർച്ചയായതോടെ ചിത്രം മാറ്റി യഥാർത്ഥ ചിത്രം നൽകുമെന്ന് ഹയർസെക്കൻണ്ടറി വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കേരള ഹയർസെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്. പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം വച്ചത് കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ ചിത്രം വിവാദമായതോടെ തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ ഇംഗ്ലീഷ് പുസ്തകത്തിലാണ് പിഴവ്. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത് നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്.

Read Also: യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ജനങ്ങളെ സുരക്ഷിതരാക്കണമെന്ന് നിർദ്ദേശം

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനാണെന്നതും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. പരിചയപ്പെടുത്തൽ പക്ഷേ കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം. 2015 മുതൽ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന പത്താം അധ്യായത്തിലാണ് പിഴവ്. അധികം കുട്ടികൾ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നാണ് അറിയുന്നത്. മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. സംഭവം ചർച്ചയായതോടെ ചിത്രം മാറ്റി യഥാർത്ഥ ചിത്രം നൽകുമെന്ന് ഹയർസെക്കൻണ്ടറി വകുപ്പ് അറിയിച്ചു.

shortlink

Post Your Comments


Back to top button