ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ പരമ്പരയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. 3,224 പേജുകളുള്ള വിശദമായ കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയ്യാറാക്കിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
Also Read: വുഹാനിലല്ല, പരിശോധന നടത്തേണ്ടത് അമേരിക്കയിലെ ലാബുകളില്‍; ജോ ബൈഡനെതിരെ ചൈനയുടെ പൂഴിക്കടകന്‍
കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ നടന്ന പ്രതിഷേധമാണ് പെട്ടെന്ന് അക്രമത്തിലേയ്ക്ക് വഴിമാറിയത്. ഇത് വളരെ ആസൂത്രിതമായി നടപ്പിലാക്കിയ സംഭവമാണെന്നും ചെങ്കോട്ട പിടിച്ചടക്കിയ ശേഷം അവിടെ പ്രതിഷേധം നടത്താനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഇത്തരത്തിലൊരു അക്രമം അഴിച്ചുവിട്ട് രാജ്യത്തിനകത്തും പുറത്തും കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പോലെയുള്ള ഒരു ചരിത്ര സ്മാരകത്തില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ചില കണക്കുകളും പോലീസ് നിരത്തിയിട്ടുണ്ട്. ചെങ്കോട്ടയിലെ അക്രമത്തിന് മുന്‍പ് ഹരിയാനയിലും പഞ്ചാബിലും പുതിയ ട്രാക്ടറുകളുടെയും ട്രോളികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Post Your Comments