
കൊച്ചി : ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ ഖോഡ പട്ടേലിന്റെ പുതിയ ഭരണനയങ്ങള്‍ക്കെതിരെ വിമർശനം ഉന്നയിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. താരത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സൈബർ ആക്രമണം വളരുകയും ചെയ്‌തു. ഇതിനു പിന്നാലെ പൃഥ്വിരാജിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ ബിജെപിയെയും സംഘപരിവാറിനെയും ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്.
read also: ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല, എന്നാൽ ഈ പ്രതികരണത്തോട് യോജിക്കാൻ കഴിയില്ല; കെ ആർ മീര
‘പ്രധാനമായും രണ്ട് രാഷ്ട്രീയ ശക്തികളെ കുറിച്ച് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും. ഇനി മൂന്നാമതൊരു രാഷ്ട്രീയ ശക്തി നമ്മുടെ സമൂഹത്തിലോ നമ്മുടെ പൊളിറ്റിക്കല്‍ ലാന്‍ഡ്സ്കേപ്പിലോ ഒരു വലിയ ശക്തിയായി ഉടലെടുക്കുകയാണെങ്കില്‍, അന്നൊരു പൊളിറ്റിക്കല്‍സിനിമ ഞാന്‍ ചെയ്യുകയാണെങ്കില്‍ അതിനെയും ഞാന്‍ പരാമര്‍ശിക്കും. ഇതേ സിനിമ രാജസ്ഥാനിലോ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ ആണ് പ്ളേസ് ചെയ്യുന്നതെങ്കില്‍ വേറൊരു ലാന്‍ഡ്സ്കേപ്പ് ആയിരിക്കും സിനിമയ്ക്ക് ഉണ്ടാകുക’- ഓണ്‍ലൈന്‍ മാദ്ധ്യമമായ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു
Post Your Comments