KeralaCinemaMollywoodLatest NewsNewsBollywoodEntertainmentKollywoodMovie Gossips

കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ; ‘മേജർ’ റിലീസ് വൈകുമെന്ന് അണിയറപ്രവർത്തകർ

യുവതാരമായ അദിവി ശേഷ് ആണ് ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ എത്തുന്നത്

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന ചിത്രമാണ് ‘മേജർ’. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം തിരശീലയിൽ കാണാൻ രാജ്യമൊട്ടാകെയുള്ള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്ന് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും അതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായും, പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ഹിന്ദി, തെലുങ്ക ഭാഷകള്‍ക്ക് പുറമേ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. യുവതാരമായ അദിവി ശേഷ് ആണ് ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ എത്തുന്നത്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button