Latest NewsKeralaNews

ബാഡ്ജ് ധരിച്ചത് ചട്ടലംഘനമെന്നോ ? സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവരാണോ ഇത് പറയുന്നത്

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം ചട്ട ലംഘനമാണെന്ന സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ വടകര എം.എല്‍.എ കെ.കെ.രമ .

Read Also : കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ അമിത് ഷായുടെ ഒരു പ്രഖ്യാപനം കാരണമായി: ചെന്നിത്തല

‘സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് ‘ കെ കെ രമ. പ്രതികരിച്ചു.

‘തന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് താന്‍ ആ ബാഡ്ജ് ധരിച്ചെത്തിയതെന്നും ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും’ രമ പറഞ്ഞു. ‘ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും ‘ രമ പ്രതികരിച്ചു.

നിയമസഭയിലെത്തിയ രമ ആര്‍.എം.പി നേതാവും ഭര്‍ത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ചിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെയാണ് സംഭവം അന്വേഷിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കിയതോടയാണ് പ്രതികരണവുമായി അവര്‍ രംഗത്ത് എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button