
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിനായി 50 ദിവസത്തില്‍ ഇന്ത്യൻ വ്യോമസേന വിമാനങ്ങള്‍ പറന്നത് 20 ലക്ഷം കിലോമീറ്ററോളം.1500 ലധികം ദൗത്യങ്ങള്‍, 3,000 മണിക്കൂറുകള്‍, 20 ലക്ഷം കിലോമീറ്ററുകളാണ് ഇന്ത്യന്‍ വ്യോമസേന കോവിഡ് പോരാട്ടത്തിനായി പറന്നത്. എന്നാൽ ഈ കണക്കുകള്‍ പ്രകാരം ഭൂമിയെ 55 തവണ ചൂറ്റിവരാന്‍ കഴിയും. യുകെയില്‍ നിന്ന് 37 ടണ്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ചെന്നൈയിലെത്തിക്കുന്നതിനായി 35 മണിക്കൂറാണ് സി-17 എന്ന എയര്‍ക്രാഫ്റ്റ് പറന്നത്. ”ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പരിശീലനത്തിനും അത് തിരിച്ച് നല്‍കാനുള്ള അവസരമാണ്. അതിനാല്‍ ആരെയങ്കിലും ഒരു ചുമതല ഏല്‍പ്പിച്ചാല്‍ അത് നടത്തുന്ന ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുക എന്ന ചിന്തയാണ് അവരുടെ മനസ്സിലുണ്ടാവുക” എയര്‍വൈസ് മാര്‍ഷല്‍ എം റാണഡെ പറഞ്ഞു.
Read Also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ നടപടിയെടുക്കും; മുഖ്യമന്ത്രി
ജീവന് രക്ഷ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ വേഗമെത്തിക്കുക എന്നതായിരുന്നു വ്യോമസേനയുടെ ദൗത്യം. വ്യോമസേനയുടെ കോവിഡ് മാനേജ് സെല്ലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പാലം എയര്‍ബേസ്. ഇവിടേക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങളും ആവശ്യ വസ്തുക്കളും എത്തിക്കുന്നത്. എന്നാൽ രാജ്യത്തെ അവസാനത്തെ കോവിഡ് രോഗിയും രോഗമുക്തനാകുന്നത് വരെ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സംതൃപ്തി ലഭിക്കില്ലെന്നും അതുവരെ ഞങ്ങളുടെ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൈനകരില്‍ 95 ശതമാനത്തോളം ആളുകള്‍ക്കും വാക്സിന് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പോരാട്ടത്തിനായി എ എന്‍ 32 സൂപ്പര്‍ ഹെര്‍ക്കുലീസ്, എന്നിവ ഉള്‍പ്പെടെ 12 ഹെവി ലിഫ്റ്റ്, 30 മീഡിയം ലിഫ്റ്റ് എയര്‍ ക്രാഫ്റ്റുകളാണ് വ്യോമസേന മാറ്റി വെച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ വോക്ക്ഹാര്‍ഡ് പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി ഡോസ് വാക്സിനുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഗവണ്മെന്റിനെ അറിയിച്ചു. 2022 ഫെബ്രുവരിയോടെ 500 ദശലക്ഷം ഡോസ് ശേഷിയോടെ വാക്സിന് ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.
Post Your Comments