Latest NewsIndia

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിൽ ഇറക്കുമതി നിരോധനത്തിന് വിധേയമാകുന്ന ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും രണ്ടാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം ഉടന്‍ പുറത്തിറക്കും. പ്രതിരോധ മേഖലയില്‍ വേണ്ട വന്‍ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.ഈ ഉത്പന്നങ്ങളുടെ വിദേശത്തു നിന്നുള്ള ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുമെന്നു രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുക മാത്രമല്ല, വിദേശ വെണ്ടര്‍മാര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുന്നത് മൂലം നഷ്ടപ്പെടുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും എന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയ്ക്കുള്ളിലെ പ്രതിരോധ ഉല്‍പാദന ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ നടപ്പിലാക്കാന്‍ നിരവധി തദ്ദേശീയ നിര്‍മ്മാതാക്കള്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നുണ്ട്.ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ കരാര്‍ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടാനാണ് നീക്കം.

ആശ്വാസ വാർത്ത: എസ്‌പി ബാലസുബ്രഹ്മണ്യം ബോധം വീണ്ടെടുത്തു, ആളുകളെ തിരിച്ചറിഞ്ഞു

ഈ വര്‍ഷം അവസാനത്തോടെ പട്ടിക പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു. സമഗ്രമായ ഒരു പട്ടികയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 2024 നുള്ളില്‍ തീരുമാനം പൂര്‍ണമായും നടപ്പാക്കാനാണ് നീക്കം. പീരങ്കി തോക്കുകള്‍, അന്തര്‍വാഹിനികള്‍, ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഹൈടെക് ഇനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button