Latest NewsIndiaNews

ദക്ഷിണേന്ത്യയില്‍ പിടിമുറുക്കി കോവിഡ്; ആശങ്കയായി തമിഴ്‌നാടും കേരളവും

തമിഴ്‌നാട്ടില്‍ 33,764 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും ആശങ്കയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അയവില്ലാതെ തുടരുകയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം; ആരോഗ്യ വകുപ്പ്

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് ഏറ്റവും മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 33,764 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ കഴിഞ്ഞ ദിവസം 28,798 പേര്‍ പുതുതായി രോഗബാധിതരായി. 26,811 പോസിറ്റീവ് കേസുകളുമായി കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര (24,752), ആന്ധ്രാപ്രദേശ് (18,285) എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,11,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 62.66 ശതമാനം രോഗികളും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 15.98 ശതമാനം രോഗികളും തമിഴ്‌നാട്ടിലാണുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,847 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 992 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 530 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button