ഡൽഹി: രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. കോവിഡിന്റെ മുന്നാം തരംഗം രാജ്യത്ത് ഉടൻ പ്രതീക്ഷിക്കാമെന്ന പ്രചരണത്തിനിടെയാണ് വാക്സിൻ സമിതിയുടെ അധ്യക്ഷൻ ഡോ. വി. കെ. പോൾ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികൾക്ക് അപകട സാധ്യത കൂടുതലാണെന്നാണ് പ്രചാരണം. എന്നാൽ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടില്ലെന്ന് പറഞ്ഞ വി.കെ.പോൾ, രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകാത്തതിനെതിരെ നടക്കുന്ന പ്രചരണം തള്ളിക്കളയണമെന്നും അഭ്യർത്ഥിച്ചു.
അതേസമയം, രാജ്യത്ത് കുട്ടികളിലെ വാക്സിൻ ട്രയൽ ഉടൻ തുടങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അമേരിക്കൻ കമ്പനിയായ ഫൈസറുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ വാക്സിൻ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments