Latest NewsNewsIndia

ലക്ഷദ്വീപിൽ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയോ; റിപ്പോർട്ടുകൾ ഇങ്ങനെ

ലക്ഷദ്വീപിലെ ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ സർവ്വീസിൽ നിന്നും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന് റിപ്പോർട്ട്. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം; ആരോഗ്യ വകുപ്പ്

രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ദ്വീപിൽ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറുണ്ട്. എന്നാൽ ഇപ്പോൾ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകൾ ഏറ്റെടുക്കാനാണ് ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഭരണകൂടം നടപടികൾ ആരംഭിച്ചതായാണ് വിവരം.

അടിയന്തര സാഹചര്യത്തിൽ രോഗികളെ എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റാൻ നാലംഗ സമിതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

Read Also: വേര്‍പിരിഞ്ഞ ഭര്‍ത്താവിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button