വയനാട്: തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി കാട്ടിയെന്ന് ആരോപിച്ചു ജനാധിപത്യ രാഷ്ട്രീയസഭ സ്ഥാപക നേതാവ് സി കെ ജാനുവിനെ പാര്‍ട്ടിയില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ പേരില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ജാനു 25 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
ഇത് കൂടാതെ കൊടകര കുഴല്‍പ്പണക്കേസില്‍ പെട്ടവരുമായി ജാനുവിന് ബന്ധമുണ്ടെന്നും പ്രകാശന്‍ ആരോപിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ല. ജാനുവും ബിജെപി നേതാക്കളുമാണ് ഫണ്ട് കൈകാര്യം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു
Post Your Comments