മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ മലപ്പുത്ത് സംഘം ചേര്‍ന്ന് പാചകം. ബിരിയാണി ഉണ്ടാക്കാനായി മുപ്പതോളം പേരാണ് ഒത്തുകൂടിയത്. കരുവാരക്കുണ്ടിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടംകൂടി ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പോലീസ് തടയുകയായിരുന്നു. പോലീസിനെ കണ്ടതോടെ കൂട്ടംകൂടിയവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുനിന്നും ഇവര്‍ എത്തിയ 15 വാഹനങ്ങളും ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ച ബിരിയാണി ചെമ്പും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയായിട്ടും ജനങ്ങള്‍ സ്ഥിതിഗതികള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
ഇതാദ്യമായല്ല മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ സംഘടിക്കുന്നത്. അടുത്തിടെ അല്‍ഫാം പാചകം ചെയ്യാനായി മഞ്ചേരി നെല്ലിക്കുത്തില്‍ യുവാക്കള്‍ കൂട്ടംകൂടിയിരുന്നു. പാചകം അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ പോലീസ് എത്തി. ഇതോടെ എല്ലാവരും അല്‍ഫാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മീന്‍ പിടിക്കാനും പാചകം ചെയ്യാനുമൊക്കെയായി യുവാക്കളാണ് കൂടുതലും സംഘം ചേരുന്നതെന്നാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
Post Your Comments