കൊച്ചി: ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ലക്ഷദ്വീപിൽ ഇതുവരെ ബീഫ് നിരോധനം നടപ്പിലാക്കിയിട്ടില്ലെന്ന് ജസ്ല പറയുന്നു. ലക്ഷദ്വീപിൽ ഗോവധ നിരോധനം നടപ്പിലാക്കിയിട്ടില്ലെന്ന് ദ്വീപിലെ എം പി മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയിരുന്നു. ഇത് ഉദ്ധരിച്ചാണ് ജസ്ല തന്റെ അഭിപ്രായം പങ്കുവെച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പിലാക്കാൻ സാധ്യതകളുണ്ടെന്നാണ് വെളിപ്പെടുത്തൽ. ബീഫ് നിരോധനം നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ദ്വീപ് നിവാസികൾ നടത്തുന്ന പ്രതിഷേധത്തെ തെറ്റ് പറയാൻ സാധിക്കില്ലെന്ന് ജെസ്ല തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ലക്ഷദ്വീപിലെ സ്കൂളുകളിലെ കുട്ടികൾക്ക് ഇപ്പോഴും മാംസാഹാരം ലഭിക്കുന്നുണ്ടെന്ന വസ്തുതയും ജസ്ല ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം നടപ്പിലാക്കിയെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നതെന്നും ജസ്ല പറയുന്നു. ഡയറി ഫാമുകൾ എല്ലാം പൂട്ടിച്ചുവെന്ന വാർത്തയും തെറ്റാണെന്ന് ജസ്ല പറയുന്നു. സർക്കാരിന്റെ നിരീക്ഷണത്തിലുള്ള ഡയറി ഫാമുകൾ മാത്രമാണ് നിർത്തിവെച്ചത്. ഇവയെല്ലാം നഷ്ടത്തിലായതിനാൽ ആണ് അവ നിർത്തിവെച്ചതെന്നതാണ് വസ്തുത.
Also Read:കോവിഡ് ബാധിതരല്ലാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ചുള്ള അനാവശ്യ നിലവിളികൾ എന്തിനാണെന്ന് ചോദിക്കുകയാണ് ജസ്ല. ‘ലക്ഷദ്വീപിലെ സംസ്കാരങ്ങൾ പലതും മാറേണ്ടതാണെന്നും ജസ്ല പറയുന്നു. ടൂറിസത്തിൽ വികസനം വരേണ്ടതുണ്ട്. സംസ്കാരവും പൈതൃകവും കെട്ടിപ്പിടിച്ചോണ്ടിരുന്നാൽ അതിനേ സമയം ഉണ്ടാവുകയുള്ളു. സംഘപരിവാറിന്റെ സംസ്കാരവും ഇവിടെ നടപ്പിലാക്കാൻ പാടില്ല.’- ജസ്ല പറയുന്നു.
‘പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുക തന്നെ വേണം. ടൂറിസം മേഖല വികസിപ്പിക്കുകയാണെങ്കിൽ തീർച്ചയായും അവിടെ മദ്യ ശാലകൾക്ക് ലൈസൻസ് കൊടുക്കേണ്ടതായി വരും. അവിടെയുള്ളവർ മദ്യം ഉപയോഗിക്കുന്നില്ലെങ്കിൽ വേണ്ട, ടൂറിസത്തിനു വേണമെങ്കിൽ ആവാമല്ലോ?. സീറോ ക്രൈം റേറ്റ് ഉള്ള സ്ഥലമാണ് ലക്ഷദ്വീപ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ക്രൈം റിപ്പോർട്ട് ചെയ്യാത്ത സ്ഥലത്ത് ക്രൈം റേറ്റ് കുറയും. ക്രൈമുകൾ റിപ്പോർട്ട് ചെയ്യുന്നത് മോശപ്പെട്ട കാര്യമൊന്നുമല്ല. നിഷ്കുകളായ ആളുകളുടെ സ്ഥലമാണെന്ന് വാദിക്കുന്നത് പ്രഹസനമാണ്. ഗുണ്ടാ ആക്ട് കൊണ്ടു വന്നത് നല്ലതല്ലേ?’- ജസ്ല ചോദിക്കുന്നു.
Post Your Comments