KeralaNattuvarthaLatest NewsNews

ടോമിന്‍ ജെ തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി പുതിയ നിയമനം

വിജിലൻസ്​ ഡയറക്​ടറുടേതിന്​ സമാനമായ തസ്തികയാണ് സർക്കാർ തച്ചങ്കരിക്കായി സൃഷ്ടിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി പുതിയ നിയമനം നൽകി സർക്കാർ. മനുഷ്യാവകാശ കമീഷന്‍ അന്വേഷണ വിഭാഗം മേധാവിയായാണ് ടോമിന്‍ തച്ചങ്കരിയുടെ പുതിയ നിയമനം. വിജിലൻസ്​ ഡയറക്​ടറുടേതിന്​ സമാനമായ തസ്തികയാണ് സർക്കാർ തച്ചങ്കരിക്കായി സൃഷ്ടിച്ചിട്ടുള്ളത്.

മനുഷ്യാവകാശ കമീഷന്റെ തലപ്പത്ത് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ആദ്യമായാണ്. മുന്‍മന്ത്രി എം.എം. മണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഊര്‍ജ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ. ബി അശോകിനെ വീണ്ടും ഊര്‍ജ സെക്രട്ടറിയായി നിയമിച്ചു. കായിക വകുപ്പ്​ സെക്രട്ടറിയായി ഷർമിള മേരി ചുമതലയേൽക്കും.

നിരവധി ജില്ലകളുടെ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ടോമിന്‍ ജെ തച്ചങ്കരിക്ക് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തന പരിചയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button