തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും എം.ഡിയുമായി നിയമിതനായി ടോമിൻ ജെ.തച്ചങ്കരി. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് നിയമനം. 1986 ബാച്ച് ഐ.പി.എസ് ഓഫിസറായ തച്ചങ്കരിയെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാനായി നിയമിക്കാനായിരുന്നു ഇന്നലെ രാവിലെ സർക്കാർതലത്തിൽ ധാരണ എത്തിയതെങ്കിലും വൈകിട്ടോടെ ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വകുപ്പിൽ രണ്ടു ഡി.ജി.പി തസ്‌തിക സാധ്യമല്ലാത്തതിനാലാണ് തച്ചങ്കരിയെ പുറത്തുള്ള തസ്തികയിൽ നിയമിച്ചത്. അതോടൊപ്പം ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡിയുടെയും പദവി വിജിലൻസ് ഡയറക്ടറുടേതിനു തുല്യമാക്കിയിട്ടുണ്ട്.
Also read : ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി
ബിസിനസ് മാനേജ്‌മെന്റ് തലങ്ങളിലെ തച്ചങ്കരിയുടെ മികവ് കെ.എസ്.ആർ.ടി.സിയിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും തെളിയച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനം തച്ചങ്കരിയ്ക്ക് . 2023 ആഗസ്റ്റ് വരെ 3 വർഷത്തെ സേവന കാലാവധി അവശേഷിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അടുത്ത വർഷം വിരമിക്കുന്ന മുറയ്ക്ക് തച്ചങ്കരി പോലീസിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments