ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്തു മാത്രമുടുത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത്. അധ്യാപകൻ തന്റെ ക്ലാസിലെ പെൺകുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടികളുടെ ഫോണിലേക്ക് പോൺ സൈറ്റുകളുടെ ലിങ്കുകൾ അയച്ച് കൊടുത്ത് കാണാൻ നിർബന്ധിക്കുമായിരുന്നുവെന്നും കണ്ടിട്ട് എങ്ങനെയുണ്ട്, അഭിപ്രായം പറയാനൊക്കെ നിർബന്ധിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാൽ പരീക്ഷയ്ക്ക് മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനു ലഭിച്ച പരാതികളിൽ പറയുന്നു. 25-ന് രാവിലെയാണ് നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഗ്രൂപ്പായ പദ്മശേഷാദ്രി ബാലഭവന്റെ കെ.കെ.നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്.
ഓൺലൈൻ ക്ലാസ് എടുക്കുന്ന സമയം തോർത്ത് മാത്രമുടുത്തായിരിക്കും അധ്യാപകൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. 10 വർഷത്തോളമായി വിദ്യാർത്ഥികളെ ചൂഷണം ചെയ്തു വരികയാണിയാൾ. കുട്ടികളുടെ ശരീരത്തെ കുറിച്ച് അശ്ലീലം കലർന്ന ഭാഷയിലാണ് ഇയാൾ വർണിക്കുക. ഓൺലൈൻ ക്ലാസിൽ അർദ്ധനഗ്നനായി എത്തിയതോടെയാണ് ഇയാൾക്ക് പിടിവീണത്. പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്തു പൂര്‍വ വിദ്യാര്‍ഥിക്ക് അയച്ച് നൽകുകയും ഇയാൾ ഇത് സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Post Your Comments