കൊല്ലം : ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കരുനാഗപള്ളി തൊടിയൂര്‍ വിളയില്‍ വീട്ടില്‍ ഹുസൈന്‍ (52) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ചുടുകട്ട കയറ്റി വന്ന ലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
Read Also : പത്തനംതിട്ടയിൽ മഴ ശക്തം, നദികൾ നിറഞ്ഞു, ജാഗ്രത നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഫയര്‍ഫോഴ്‌സെത്തി ലോറിയുടെ മുന്‍ വശം വെട്ടിപൊളിച്ചാണ് ഹുസൈനെ പുറത്തെടുത്തത്. അപകടം നടന്ന ഉടന്‍ തന്നെ ഹുസൈന് മരണം സംഭവിച്ചിരുന്നു. സാരമായി പരിക്കേറ്റ ക്യാബിനിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഗള്‍ഫില്‍ ജോലിയിലായിരുന്ന ഹുസൈന്‍ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.
Post Your Comments