Latest NewsNewsIndiaCrime

കാമുകനെ വിവാഹം കഴിക്കാൻ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടർന്ന് ആത്മഹത്യ

കാമുകനായ സൽമാനെ വിവാഹം ചെയ്യാനായി പെൺകുട്ടി മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു.

ഹൈദരാബാദ് : കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. കാമുകനായ സൽമാനെ വിവാഹം ചെയ്യാനായി പെൺകുട്ടി മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. ശ്രാവന്തിയെന്ന പേര് മാറ്റി ഷെയ്ഖ് സമീറയെന്ന പേര് പെൺകുട്ടി സ്വീകരിച്ചു. വിവാഹം കഴിഞ്ഞ് 4 മാസമായപ്പോഴാണ് ശ്രാവന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read:പദവിയുള്ളതും ഇല്ലാത്തതും ഒന്നും തന്നെ അച്ഛനെ ബാധിക്കില്ല, രമേശ് ചെന്നിത്തലയ്ക്ക് പിറന്നാള്‍ ആശംസിച്ച് മകന്‍

ഇക്കഴിഞ്ഞ ജനുവരി 7 നാണ് ശ്രാവന്തിയും സൽമാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 2 മാസത്തോളം സൽമാന്റെ വീട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ഇതിനുശേഷം ഇവർ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. കാമറെഡ്ഡി ജില്ലയിലെ ഇന്ദിര നഗർ കോളനിയിലേക്കാണ് അവർ താമസം മാറിയത്. രണ്ട് വീട്ടിൽ വെച്ചും ശ്രാവന്തിക്ക് പീഡനമേറ്റിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രാവന്തിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കാൻ കാരണം. മകളെ കൊലപ്പെടുത്തിയ കേസിൽ സൽമാനെയും, മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ദേവുനിപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button