ന്യൂഡല്‍ഹി : കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.ഡല്‍ഹിയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also : കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍
കവര്‍ച്ച കേസിലെ പ്രതിയെ രാകേഷ് കുമാറും സംഘവും തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ജാമിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ മോചിപ്പിക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് കുമാർ പ്രതിയുടെ സഹോദരിയെ സമീപിച്ചു. പ്രതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് രാകേഷ് കുമാറാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് രാകേഷിനെ രഹസ്യമായി പിന്തുടർന്ന പോലീസ് സഹായികളോടൊപ്പം രാകേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് രാകേഷ് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി പോലീസ് അറിയിച്ചു.
Post Your Comments