ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. വാക്സിന് സ്വീകരിച്ച തീയതി, സമയം, വാക്സിന് നല്കിയ ആളുടെ പേര്, വാക്സിന് സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും.
വാക്സിന് സ്വീകരിച്ചവര്‍ക്ക് സര്‍ക്കാരാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഒരു ഡോസ് സ്വീകരിച്ചവര്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക.
Post Your Comments