തിരുവനന്തപുരം: ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയുടെ മാര്‍ഗരേഖ സമര്‍പ്പിക്കുന്നതിനായി വിനത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകേണ്ട സഹായത്തെക്കുറിച്ചും സംഘം രൂപരേഖ തയ്യാറാക്കും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ 2021 ജൂലൈ 10ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വിനത ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങളെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീട്ടുജോലികളിൽ ഏര്‍പ്പെടുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിനും, ജോലിഭാരം കുറയ്ക്കുന്നതിനുമാണ് സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി ലക്ഷ്യമിടുന്നത്. ജോലിഭാരം ലഘൂകരിക്കുന്നതിനായി ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന ഇനമാണ് സ്മാർട്ട് കിച്ചൺ പദ്ധതി.
Post Your Comments