തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സർക്കാരിനോട് നഷ്ടക്കണക്കുകൾ നിരത്തി ബെവ്‌കോ. ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. എന്നാൽ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. മാത്രവുമല്ല ശമ്പളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്.
Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ
ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന വിഷയത്തിൽ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. അതേസമയം മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.
Post Your Comments