ന്യൂഡല്‍ഹി : കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയ്ക്ക് അമേരിക്കയില്‍ നിന്ന് സഹായം ഒഴുകുന്നു. കൊറോണ പ്രതിരോധത്തിനായി 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, മൂന്ന് ലക്ഷം എന്‍ 95 മാസ്‌കുകള്‍ എന്നിവയാണ് അമേരിക്കന്‍ ഹിന്ദു സംഘടന ഇന്ത്യയിലേയ്ക്ക് വിമാന മാര്‍ഗം എത്തിച്ച് നല്‍കിയത്. ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്കയാണ് ഇന്ത്യയ്ക്ക് സഹായമെത്തിച്ചത്.
Read Also : മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
നവ്യ കെയറുമായി സഹകരിച്ചാണ് ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക ഇന്ത്യയ്ക്ക് സഹായം നല്‍കിയിരിക്കുന്നത്. ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്സിജന്‍ എന്ന ക്യാമ്പെയ്നിന്റെ ഭാഗമായാണ് സംഘടന ഇന്ത്യയ്ക്ക് സഹായം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ തന്നെ തദ്ദേശീയമായി നിര്‍മ്മിച്ച ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് സംഘടന ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ ഓക്സിജന്‍ ക്ഷാമം നേരിടുന്നതായുള്ള റിപ്പോര്‍ട്ടകള്‍ കണ്ടതിനെ തുടര്‍ന്നാണ് സഹായം എത്തിക്കാന്‍ സംഘടന തീരുമാനിച്ചത്.
Post Your Comments